കൂട്ടിക്കലിന് കരുതലായി മലയാളത്തിന്റെ മഹാനാടൻ!


മുണ്ടക്കയം: ഉരുൾപൊട്ടലും പ്രളയവും നാശം വിതച്ച കൂട്ടിക്കലിനു കരുതലായി മലയാളത്തിന്റെ മഹാനടൻ.

 

 മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആണ് കൂട്ടിക്കലിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. 

സൗജന്യ മെഡിക്കൽ ക്യാമ്പും വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും അവശ്യ വസ്തുക്കളുമെത്തിച്ചു കൂട്ടിക്കലിനെ കരുതലോടെ ചേർത്തു പിടിക്കുകയാണ് മലയാളത്തിന്റെ മഹാനടനും കോട്ടയത്തിന്റെ സ്വന്തമായ മമ്മൂക്ക. എറണാകുളം രാജഗിരി ആശുപത്രിയുടെ ആരോഗ്യ പ്രവർത്തകരാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇതോടൊപ്പം കുടിവെള്ളം സംഭരിക്കുന്നത്തിനായി 100 ജലസംഭരണികളും ആവശ്യ വസ്തുക്കളടങ്ങുന്ന കിറ്റും വിതരണം ചെയ്തു. വസ്ത്രങ്ങളും പാത്രങ്ങളും വിതരണം ചെയ്തു.