കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്നലെ 46 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്നലെ 46 കേസുകൾ രജിസ്റ്റർ ചെയ്തു. 39 പേരുടെ അറസ്റ്റും ജില്ലയിൽ ഇന്നലെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും ഇന്നലെ 273 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു ഇന്നലെ ഏറ്റവും കൂടുതൽ വാഹനങ്ങൾ കസ്റ്റടിയിലെടുത്തത് കോട്ടയം ജില്ലയിലാണ്.