കോട്ടയം: കോവിഡ് കാലത്ത് വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സജീവമായി പ്രവർത്തിച്ച കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃകയാണെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വയലാ ഈസ്റ്റ് ഗവൺമെൻറ് യു.പി സ്കൂളിലേക്കുള്ള പുതിയ പാതയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസരംഗത്തിൻ്റെ മികവ് പൂർണ്ണമായ അർത്ഥത്തിലും വ്യാപ്തിയിലും സാധ്യമായിരിക്കുകയാണ് . വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നടപ്പുവഴിക്ക് പകരം പത്തടി വീതിയിലും 205 മീറ്റർ നീളത്തിലുമാണ് പുതിയ വഴി നിർമ്മിക്കുന്നത്. കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കല്ലുപുര ചടങ്ങിൽ അധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടൻ എം.പി, അഡ്വ: മോൻസ് ജോസഫ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു ജോൺ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിൻസി മാത്യു, കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലളിതാ മോഹൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആൻസി സഖറിയാസ്, സച്ചിൻ സദാശിവൻ, ബിൻസി സാവിയോ, കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.എസ് ശ്രീലത, ഹെഡ്മിസ്ട്രസ് ലിസി മാത്യൂസ് എന്നിവർ പങ്കെടുത്തു.