സ്തനാർബുദത്തിനെതിരെ ചിറക് വിടർത്താം മാർ സ്ലീവാ മെഡിസിറ്റി പാലായോടൊപ്പം.


പാലാ: സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന “ശലഭം” എന്ന സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഉത്ഘാടനം പാലാ അൽഫോൻസാ കോളേജിൽ വച്ച് നടന്നു.

പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും, റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്  ആണ് പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്തത്.

കേരളത്തിലെ സ്ത്രീകളിൽ ഏറ്റവുവമധികം കണ്ടുവരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. വീട്ടിൽ വച്ചു സ്വയം ചെയ്യാവുന്ന പരിശോധനകളിലൂടെ രോഗമുണ്ടോ എന്നു നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞാൽ സ്തനാർബുദങ്ങളിൽ 95 ശതമാനവും പരിപൂർണമായി സുഖപ്പെടുത്താനാകും.

രോഗത്തെ കുറിച്ചുള്ള അറിവും രോഗ ലക്ഷണങ്ങളും ഉണ്ടെങ്കിൽ അവ നേരത്തെ തിരിച്ചു അറിഞ്ഞു വേണ്ട ചികിത്സ തേടുകയും ചെയ്യണം എന്ന സന്ദേശം സ്കൂൾ, കോളേജ് വിദ്യാർഥികളിലൂടെ എല്ലാം വീടുകളിലേക്കും അമ്മമാരിലേക്കും മറ്റു സ്ത്രീകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മാർസ്ലീവാ മെഡിസിറ്റി പാലായുടെ ഒരു കൊല്ലം നീണ്ടു നിൽക്കുന്ന ശലഭം എന്ന ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.

ചിട്ടയായ വ്യായാമവും, നല്ല ഭലക്ഷണരീതികളും അർബുദത്തെ ചെറുക്കാൻ നമ്മളെ സഹായിക്കുമെന്നും രോഗം വന്നാൽ തന്നെ അതിനെ ധൈര്യപൂർവ്വം നേരിട്ട് സമയബന്ധിതമായി ചികിത്സ സ്വീകരിച്ചാൽ ജീവിതത്തിലേക്ക് തിരികെ വരാൻ വളരെയേറെ സാധ്യതയുണ്ടെന്നും ചടങ്ങിൽ ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.

മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസ്സി തോമസ്, സിസ്റ്റർ റെജിനാമ്മ ജോസഫ് (പ്രിൻസിപ്പൽ - അൽഫോൻസാ കോളേജ്), ഡോ. സിസ്റ്റർ സെലിൻ ജോർജ് (സീനിയർ കൺസൽട്ടൻറ് - ജനറൽ സർജറി, മാർ സ്ലീവാ മെഡിസിറ്റി പാലാ), ഡോ. റോണി ബെൻസൺ (കൺസൽട്ടൻറ് - മെഡിക്കൽ ഓങ്കോളജി, മാർ സ്ലീവാ മെഡിസിറ്റി പാലാ) ഡോ. ജോഫിൻ കെ ജോണി (കൺസൽട്ടൻറ് - സർജിക്കൽ ഓങ്കോളജി, മാർ സ്ലീവാ മെഡിസിറ്റി പാലാ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.