കോട്ടയം ജില്ലയിൽ മൊബൈൽ റേഷൻ കടകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.


 കോട്ടയം: പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, ചങ്ങനാശ്ശേരി താലൂക്കുകളിലെ റേഷൻ കടകൾക്ക് പകരം അതാതു സ്ഥലങ്ങളിൽ മൊബൈൽ റേഷൻ കടകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. മൊബൈൽ റേഷൻ കടകളും മൊബൈൽ മാവേലി സ്റ്റോറുകളും പ്രവർത്തനം ആരംഭിക്കും. 3 താലൂക്കുകളിലായി 19 കടകളിലാണ് വെള്ളം കയറിയത്. പ്രളയത്തിൽ 60 കുടുംബംങ്ങളുടെ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്.