പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ119-ാം ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയേറി.


ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 119-ാം ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയേറി.

സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്മ്മം നിര്‍വഹിച്ചു. സഭയിലെ അഭിവന്ദ്യ പിതാക്കന്മാരായ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് എന്നിവരും ചടങ്ങില് സംബന്ധിച്ചു. അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ., വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോ്ണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്.