പൊൻകുന്നം ബസ്സ് സ്റ്റാൻഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി.


പൊൻകുന്നം: പൊൻകുന്നം ബസ്സ് സ്റ്റാൻഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി. പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലെ കഫംർട്ട് സ്റ്റേഷനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിലേക്കിറക്കി വീപ്പകൾ വെച്ചിരിക്കുന്നതാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ കാരണം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സർവ്വീസ് നിർത്തി വെച്ചിരുന്ന ബസ്സുകളും ഇപ്പോൾ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. വീപ്പകൾ സ്റ്റാൻഡിലേക്ക് ഇറക്കി വെച്ചിരിക്കുന്നതിനാൽ സ്റ്റാൻഡിലേക്ക് കയറി വരുന്ന ബസ്സുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ മാ​ലി​ന്യ ടാ​ങ്ക് സ്ഥാ​പി​ച്ചി​രി​ക്കു​ന്നു എ​ന്ന കാരണത്താലാണ് വീപ്പകൾ നിരത്തിയിരിക്കുന്നത്. എന്നാൽ ഈ വീപ്പകൾ കുറച്ചു കൂടി അകത്തേക്ക് വലിച്ചു സ്ഥാപിക്കുകയാണെങ്കിൽ ബസ്സ് സ്റ്റാൻഡിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാനാകും.