കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം.


കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം.

ഉച്ചക്ക് ഒരു മണിയോടെയാണ് ജില്ലയുടെ കിഴക്കൻ മേഖലകളായ കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, മുണ്ടക്കയം മേഖലകളിൽ മഴ ശക്തമായത്. ഇന്നലെയും ഉച്ചകഴിഞ്ഞു ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.