കനത്ത മഴ: പള്ളിക്കത്തോട്ടിൽ തോട് കരകവിഞ്ഞു, വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.


പള്ളിക്കത്തോട്: കോട്ടയം ജില്ലയിൽ ഉച്ചക്ക് ശേഷം ആരംഭിച്ച കനത്ത മഴയിൽ പള്ളിക്കത്തോട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.

അതിശക്തമായ മഴയിൽ തോട് കരകവിഞ്ഞതിനെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. പള്ളിക്കത്തോട്ടിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മഴയെ തുടർന്ന് വെള്ളം കയറി.