ചങ്ങനാശ്ശേരിയിൽ അയൽവാസികളും ബന്ധുക്കളുമായ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി,സംഭവത്തിൽ ദുരൂഹത.


ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരിയിൽ അയൽവാസികളും ബന്ധുക്കളുമായ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.  ചങ്ങനാശേരി തൃക്കൊടിത്താനം കിളിമലയിലാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പായിപ്പാട് കുമ്പവേലി കുന്നത്ത് വീട്ടിൽ സുനിൽ(43) ചിറയിൽ വീട്ടിൽ സത്യൻ ( 42)എന്നിവരെയാണ് ഇന്ന് രാവിലെ കിളിമല എസ് എൻ ഡി പി ശ്മശാനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സുനിലിനെ ശ്മാശാനത്തിലെ മരത്തിൽ  തൂങ്ങി മരിച്ച നിലയിലും സത്യനെ ശ്മാശാനത്തിന് സമീപത്തെ അയ്യത്തുമുണ്ടകം പാടശേഖരത്ത് തോട്ടിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.