കുമരകത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


കുമരകം: കുമരകത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനു സമീപം ദീപ കോട്ടേജിൽ പരേതനായ ശശിധരന്റെ മകൻ ടിബിൻ (39) നെയാണ് വീടിനുള്ളിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ സ്വന്തം വീട്ടിൽ നിന്നും മടങ്ങിയെത്തിയ ഭാര്യ ദീപയാണ് ടിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിനു താഴെ രക്തത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കിടപ്പ് മുറി മുതൽ അടുക്കള വരെ രക്തം വീണ നിലയിലായിരുന്നു. യുവാവിന്റെ കാലിലും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ട്. മൊബൈൽ ഫോൺ കട നടത്തി വരികയായിരുന്നു ടിബിൻ. സർക്കാർ ആശുപത്രിയിലെ ഫാർമസിസ്റ്റായ ഭാര്യ ദീപ ജോലിക്ക് പോകും വഴി വീട്ടിലെത്തിയപ്പോഴാണ് ടിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റമോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു എന്ന് പോലീസ് പറഞ്ഞു.