എരുമേലി: എരുമേലിയിൽ ബന്ധു വീട്ടിൽ വിരുന്നെത്തിയ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു. ഇടക്കുന്നം പുത്തൻപ്ലാക്കൽ നിസ്സാർ – അജീന ദമ്പതികളുടെ മകൻ സഫാൻ(6) ആണ് മരിച്ചത്.
ബുധനാഴ്ച്ച ഉച്ചക്ക് 11 മണിയോടെയായിരുന്നു സംഭവം. എരുമേലി മണിപ്പുഴ തട്ടാപ്പറമ്പിൽ റഷീദിന്റെ വീട്ടിൽ വിരുന്നെത്തിയ സഫാൻ ബന്ധുവായ മറ്റൊരു കുട്ടിയുമൊരുമിച്ചു കളിക്കുന്നതിനിടെ അയൽവാസിയുടെ സുരക്ഷിതമല്ലാതിരുന്ന കിണറ്റിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്ത ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.