കടുത്തുരുത്തിയിൽ കെ എസ് ആർ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കടുത്തുരുത്തി: കടുത്തുരുത്തിയിൽ കെ എസ് ആർ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.  മുട്ടുചിറ കുഴിവേലിൻ കെ.എൻ.കുട്ടപ്പൻ്റെ മകൻ കെ. കെ. റെജി (48) ആണ് മരിച്ചത്.

 

 ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കടുത്തുരുത്തി ടൗണിൽ വലിയ തോടിനു കുറുകെയുള്ള പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ റെജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.