ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട ബൈക്ക് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു യുവാവ് മരിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട ബൈക്ക് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു യുവാവ് മരിച്ചു. ഓണംതുരുത്ത് ചിത്രാഞ്ജലിയിൽ ഉണ്ണികൃഷ്ണൻ പിഷാരടി (25) ആണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂരിൽ സിയോൻ കവലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണ്ണമായും തകർന്നു.