പോലീസ് സ്മൃതിദിനാചരണം: പാലാ സബ് ഡിവിഷന്റെ നേതൃത്വത്തിൽ കേരളാ പോലീസ് അസ്സോസ്സിയേഷന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നട


പാലാ: പോലീസ് സ്മൃതിദിനാചരണത്തിന്റെ ഭാഗമായി  പാലാ സബ് ഡിവിഷന്റെ നേതൃത്വത്തിൽ കേരളാ പോലീസ് അസ്സോസ്സിയേഷന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടന്നു.

 

 അഡീഷണൽ എസ് പി എസ്.സുരേഷ് കുമാറിന്റെ രക്തദാനത്തോടെ ക്യാമ്പ് ആരംഭിച്ചു. പോലീസ് സേനാംഗങ്ങളും പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സേനാംഗങ്ങളും പാലാ ഫയർഫോഴ്സിലെ സേനാംഗങ്ങളും പാലാ സെന്റ് തോമസ് കോളേജിലേയും അരുവിത്തുറ സെന്റ് ജോർജ് കോളേജിലേയും എൻ സി സി കേഡറ്റുകളുമാണ് ക്യാമ്പിൽ രക്തം ദാനം ചെയ്തത്. പാലാ ഡി വൈ എസ് പി ഷാജു ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതിദിനാചരണ സമ്മേളനവും മെഗാ രക്തദാന ക്യാമ്പും കോട്ടയം അഡീഷണൽ എസ് പി എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ സഹായ മെത്രാൻ മാർ. ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണവും മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. പാലാ ഇൻസ്പെക്ടർ എസ് എച്ച് ഓ കെ പി ടോംസൺ, പാലാ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ, പാലാ ഫയർ ആന്റ് റസ്ക്യൂ സ്‌റ്റേഷൻ ഓഫീസർ എസ് കെ ബിജുമോൻ, തിടനാട് ഇൻസ്പെക്ടർ എസ് എച്ച് ഓ ബാബു സെബാസ്റ്റ്യൻ, രാമപുരം ഇൻസ്പെക്ടർ എസ് എച്ച് ഓ രാജേഷ് കെ എൻ, കേരളാ പോലീസ് അസ്സോസ്സിയേഷൻ പ്രസിഡന്റ് സിബിമോൻ ഇ എൻ, സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കെ പി എ സെക്രട്ടറി അജേഷ് കുമാർ പി എസ് എന്നിവർ പ്രസംഗിച്ചു. കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കും ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കും ചേർന്നാണ് ക്യാമ്പ് നയിച്ചത്. കൃത്യനിര്‍വ്വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്ത പോലീസ് സേനാംഗങ്ങൾക്ക് നമ്മുടെ രാഷ്ട്രം സ്മരണാഞ്ജലി അര്‍പ്പിക്കുന്ന പ്രോഗ്രാം ആണ് പോലീസ് സ്മൃതിദിനം. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്തെ ധീരസ്മൃതി ഭൂമിയില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്ന ചടങ്ങ് ഉള്‍പ്പെടെ വിവിധ പരിപാടികളോടെയാണ് ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. ലഡാക്കിലെ ഹോട്ട്‌ സ്പ്രിങ്ങില്‍ 1959 ഒക്‌ടോബര്‍ 21ന് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്‍മ പുതുക്കുന്നതാണ് പോലീസ് സ്മൃതി ദിനാചരണം.  കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങായിട്ടാണ് ഇത് എല്ലാവര്‍ഷവും  സംഘടിപ്പിക്കുന്നത്.