ഈരാറ്റുപേട്ടയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് വാകക്കാട് മാതാവ് കവലയിൽ ഞായറാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. 

 

 വാകക്കാട് സ്വദേശി കുന്നക്കാട്ട് ജോസിന്റെ മകൻ സോണി ജോസ്(27)ആണ് മരിച്ചത്. മൂന്നിലവിൽ നിന്നും വാകക്കാടെ വീട്ടിലേക്കു വരും വഴിയാണ് അപകടം ഉണ്ടായത്.

സോണി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ആറിന്റെ തീരത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോണിയെ ഇതുവഴിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.