പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായ മുഹമ്മദ് അസ്ലമിന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും; റവന്യു മന്ത്രി.


മണിമല: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി രേഖകളും സർട്ടിഫിക്കറ്റും മറ്റും നശിച്ച മണിമല മുണ്ടപ്ലാക്കൽ മുഹമ്മദ് അസ്ലമിനു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും എന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

 

 പ്രളയം ദുരിതം വിതച്ച മണിമല, വെള്ളാവൂർ പഞ്ചായത്തുകൾ സന്ദർശിച്ച ശേഷം മുഹമ്മദ് അസ്ലമിന്റെ വീട് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാഴ്ച പരിമിതിയുള്ള അസ്ലാം  പരിമിതികളെയെല്ലം മറി കടന്ന് കഷ്ടപ്പെട്ട് നേടിയെടുത്ത സർട്ടിഫിക്കറ്റുകളാണ് പേമാരി നഷ്ടപ്പെടുത്തിയത്. അസ് ലാമിനെ പോലെ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. എന്നും അവരാരും ആശങ്കപ്പെടേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. രേഖകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നൽകും അതിനായി പ്രത്യേക അദാലത്ത് നടത്തും എന്നും റവന്യു മന്ത്രി പറഞ്ഞു. സർട്ടിഫിക്കറ്റുകൾക്കൊപ്പം ലാപ്ടോപ്പും നഷ്ടമായി. കാഞ്ഞിരപ്പള്ളി എംഎൽഎ യും ഗവണ്മെന്റ് ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ്, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.