കോട്ടയം ജില്ലയിലെ 8 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 8 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 1110 ആയി.  

 ഇത് കൂടാതെയുള്ള മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. അതിരമ്പുഴ സ്വദേശി ജോണിക്കുട്ടി(49), കടപ്ലാമറ്റം സ്വദേശിനി കുഞ്ഞുപെണ്ണ്(100), വിജയപുരം സ്വദേശിനി മറിയാമ്മ(55), മീനച്ചിൽ സ്വദേശി നീലകണ്ഠൻ(80), കാണക്കാരി സ്വദേശിനി രാജമ്മ(84), കടുത്തുരുത്തി സ്വദേശിനി സാവിത്രി(86), മീനച്ചിൽ സ്വദേശിനി തങ്കമ്മ(75), മീനച്ചിൽ സ്വദേശി വേലുക്കുട്ടൻ(78) എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ മരങ്ങളാണ് ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് സംസ്ഥാനത്ത് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 25,677 ആയി.