കോട്ടയം ജില്ലയിലെ 25 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 25 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച്ച 20 മരണങ്ങളും വെള്ളിയാഴ്ച്ച 5 മരണങ്ങളുമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

 

 എൻഐവി ആലപ്പുഴയിലെ പരിശോധനകൾക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 1142 ആയി. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.