കോട്ടയം: കോവിഡ് ആശങ്കകളിൽ കോട്ടയം ജില്ലയ്ക്കാശ്വാസമായി രോഗമുക്തരുടെ കണക്കുകൾ. കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആരോഗ്യ വകുപ്പിന്റെ വെള്ളിയാഴച വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 301115 പേർ രോഗമുക്തി നേടി.
കോട്ടയം ജില്ലയിൽ രോഗമുക്തി നിരക്ക് ഉയരുകയാണ്. ജില്ലയിൽ നിലവിൽ കോവിഡ് രോഗബാധിതരായി 4039 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ ആകെ 307683 പേർ കോവിഡ് ബാധിതരായി. കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധിതരായവരിൽ 301115 പേർ രോഗമുക്തി നേടി. ജില്ലയിൽ നിലവിൽ ആകെ 42405 പേരാണ് ക്വാറന്റയിനിൽ കഴിയുന്നത്.