കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച 62 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച 62 കേസുകൾ രജിസ്റ്റർ ചെയ്തു. 48 പേരുടെ അറസ്റ്റും ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും വെള്ളിയാഴ്ച്ച പോലീസ് 294 വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വെള്ളിയാഴ്ച്ച ഏറ്റവും കൂടുതൽ വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നത് കോട്ടയം ജില്ലയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച്ച 968 പേര്‍ക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച്ച അറസ്റ്റിലായത് 304 പേരാണ്. 1251 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6337 സംഭവങ്ങളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 64 കേസുകളും സംസ്ഥാനത്ത് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തു.