കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇരുപത്തി രണ്ട് ലക്ഷം കടന്നു. ബുധനാഴ്ച്ച വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 2219664 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ്.
കോവാക്സിൻ,കോവീഷീൽഡ് വാക്സിനുകളിലായി ജില്ലയിൽ നൽകിയ ആകെ ഡോസിന്റെ കണക്കാണിത്. ജില്ലയിൽ ഒന്നാം ഡോസും രണ്ടാം ഡോസും ഉൾപ്പടെയുള്ള കണക്കാണിത്. കോട്ടയം ജില്ലയിൽ 1469119 പേര് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 750545 പേര് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.