കാഞ്ഞിരപ്പള്ളി: മണിമലയാറിന്റെ തീരാത്ത എരുമേലിയിൽ ഇന്നലെ വൈകിട്ട് കണ്ടെത്തിയ മൃതദേഹം കൊക്കയറിൽ ഒഴുക്കിൽപ്പെട്ടു കാണാതായ ആൻസിയു(47)ടേതെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് എരുമേലി വാഴക്കാലായിൽ ജീര്ണാവസ്ഥയിലായിരുന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ വസ്ത്രവും ആഭരണങ്ങളും കണ്ടാണ് മരിച്ചത് ആൻസിയാണെന്നു ഭർത്താവ് ചേമ്പ്‌ളാനിയിൽ സാബു തിരിച്ചറിഞ്ഞത്. ഇന്നലെ ആറിന്റെ തീരത്ത് ആക്രി പെറുക്കാനെത്തിയവരാണ് മൃതദേഹം കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.