മണിമല: എമർജൻസി നേഴ്സ് ഡേയോടനുബന്ധിച്ച് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയുടെ സബ് സെന്ററായ മണിമല സെന്റ് തോമസ് ഹെല്‍ത്ത് സെന്ററിലെ എമർജൻസി വിഭാഗം നേഴ്‌സുമാരെ ആദരിച്ചു.
അത്യാസന്ന നിലയിൽ ഹെൽത്ത് സെന്ററിലെത്തിയ നിരവധി പേരെ പ്രാഥമിക ശുശ്രൂഷകളടക്കം നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ച മണിമല സെന്റ് തോമസ് ഹെല്‍ത്ത് സെന്ററിലെ എമർജൻസി വിഭാഗം നേഴ്സുമാരായ 4 പേരെയാണ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത് ആദരിച്ചത്. ആരോഗ്യ പരിപാലന രംഗത്ത് 24 മണിക്കൂറും അത്യാഹിത വിഭാഗത്തിലുൾപ്പടെ സേവനം നൽകുന്ന മറ്റൊരു ആരോഗ്യ സ്ഥാപനം മണിമലയുടെ സമീപ മേഖലകളിൽ ഇല്ലായിരുന്നു. അമിത രക്തസ്രാവം,ഹ്യദയാഘാതം, ഫിറ്റ്സ്,സ്ട്രോക്ക്, ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ടൽ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകളുമായി രാത്രിയില്‍ എത്തിയ നിരവധിപെരെയാണ് അടിയന്തര ശുശ്രൂഷകൾ നൽകി ആരോഗ്യനില പരിപാലിച്ചു എമർജൻസി വിഭാഗത്തിലെ നേഴ്സ്‌മാർ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. പ്രാഥമിക ചികില്‍സകൾക്ക് ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയെയാണ് വിദഗ്ദ ചികില്‍സകൾക്കായി കൂടുതൽപ്പേരും ആശ്രയിച്ചത്. അതീവ ഗുരുതരാവസ്ഥയിലെത്തിയ ചിലരെ പ്രാഥമിക ചികില്‍സകൾക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും റഫർ ചെയ്യുകയായിരുന്നു.