കോട്ടയം: സംസ്ഥാനത്ത് എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം സ്വദേശിക്ക് രണ്ടാം റാങ്ക് ലഭിച്ചു.
കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം ആണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.