അപകട ഭീതി ഒഴിവായി, ഈരയിൽ കടവ്-മണിപ്പുഴ ബൈപ്പാസിലെ കട്ടിങ് ടാർ ചെയ്തു നിരപ്പാക്കി.


കോട്ടയം: ഈരയിൽ കടവ്-മണിപ്പുഴ ബൈപ്പാസിലെ വാഹന യാത്രികർക്ക് അപകടക്കെണിയൊരുക്കിയിരുന്ന കട്ടിങ് ടാർ ചെയ്തു നിരപ്പാക്കി.

 

 ബൈപ്പാസിലെ കലുങ്കിലേക്കുള്ള അപ്പ്രോച്ച് റോഡിനിരുവശവും താഴ്ന്ന അവസ്ഥയിലായിരുന്നു. ഇത് ഇരുചക്ര വാഹന യാത്രികർക്കടക്കം അപകട ഭീതിയുയർത്തിയിരുന്നു. ബൈപ്പാസ് വഴിയെത്തുന്ന വാഹനങ്ങൾ അപ്പ്രോച്ച് റോഡ് താഴ്ന്ന അവസ്ഥയിലായിരുന്നതിനാൽ കലുങ്കിലേക്ക് ഇടിച്ചു കയറുകയും എതിർവശത്ത് അപ്പ്രോച്ച് റോഡിലേക്ക് ഇടിച്ചിറങ്ങുന്ന അവസ്ഥയിലുമായിരുന്നു. നിരവധി തവണ വാഹന യാത്രികരും നാട്ടുകാരും പരാതികൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രിയിൽ ഇതുവഴിയെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും കൂടുതലായിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിച്ചു ടയർ കീറുകയും മറ്റു കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.  ഇതിനോടകം തന്നെ ഈ ബൈപ്പാസ് റോഡിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അപകടസാധ്യത ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് പാരാതികളാണ് പൊതുമരാമത്തിനു നൽകിയത്. കലുങ്കിലേക്കുള്ള അപ്പ്രോച്ച് റോഡിനിരുവശവും ടാർ ചെയ്തു നിരപ്പാക്കിയതോടെ ഇനി അപകടഭീതിയില്ലാതെ ഈ വഴി യാത്ര ചെയ്യാം. 

ഫോട്ടോ:സോഷ്യൽ മീഡിയ.