നവംബർ മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും;ഭക്ഷ്യ-പൊതുവിതരണ വകുപ്പ്.


തിരുവനന്തപുരം: നവംബർ മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.

 

 ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കുന്നതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഒക്ടോബർ മാസം വാങ്ങാത്തവർക്ക് നവംബർ മാസം വാങ്ങാവുന്നതാണ്. മണ്ണെണ്ണയുടെ വില ലിറ്ററിന് 47 രൂപ ആയിരിക്കും.