അന്താരാഷ്ട്ര ബാലികാ ദിനത്തിൽ കോട്ടയത്ത് ജനിച്ച പെൺകുഞ്ഞിന് ആദരം.


കോട്ടയം: അന്താരാഷ്ട്ര ബാലികാ ദിനത്തിൽ കോട്ടയത്ത് ജനിച്ച പെൺകുഞ്ഞിന് ആദരം. അന്താരാഷ്ട്ര ബാലികാ ദിനമായ തിങ്കളാഴ്ച കോട്ടയം ജനറൽ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിന് ആദരം.

 

 കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും ആഭിമുഖ്യത്തിലാണ് പെൺകുഞ്ഞിന്റെ ജനനം ആശുപത്രിയിൽ ആഘോഷിച്ചത്. പാത്താമുട്ടം മാളിയേക്കടവ് സ്വദേശികളായ വിനീഷ്-ജെസ്‌ന ദമ്പതികളുടെ പെൺകുഞ്ഞിനെയാണ് ആദരിച്ചത്. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ മൊമെന്റോയും ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക ഉപഹാരവും കുഞ്ഞിന്റെ ബന്ധുക്കൾക്ക് കൈമാറി.