കനത്ത മഴ,മുണ്ടക്കയത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു, ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.


കോട്ടയം: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിൽ മുണ്ടക്കയത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയ്ക്ക് പെരുവന്താനത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്.

ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിലേക്ക് വീണ മരവും മണ്ണും മാറ്റി ഗതാഗത യോഗ്യമാക്കിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആരംഭിച്ച ശക്തമായ മഴ രാത്രി 10 മണി വരെ നീണ്ടു നിന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.