പാലാ ഉഴവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി.


ഉഴവൂർ: പാലാ ഉഴവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതി (82)ആണ് മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ മുറിയിൽ ഭവാനിയെ വെട്ടേറ്റ നിലയിൽ കാണുകയായിരുന്നു. വീടിനോടു ചേർന്നുള്ള കിണറ്റിൽ നിന്നുമാണ് ഭർത്താവ് രാമൻകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴികൾ പോലീസ് ശേഖരിച്ചു. ഭവാനിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.