കാഞ്ഞിരപ്പള്ളി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ വെള്ളം കയറിയ കാഞ്ഞിരപ്പള്ളി നഗരം ശുചിയാക്കുന്നതിനുള്ള കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെ ക്ലീൻ കാഞ്ഞിരപ്പള്ളിക്ക് തുടക്കം.
പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം കാഞ്ഞിരപ്പള്ളി എംഎൽഎ യും ഗവണ്മെന്റ് ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. പ്രളയത്തെ തുടർന്ന് വെള്ളം കയറി മൂടിയ കാഞ്ഞിരപ്പള്ളി നഗരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്ന പ്രവർത്തനമാണ് നടത്തുന്നത്.