കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്: പാലാ രാമപുരം സ്വദേശിനിക്ക് മൂന്നാം റാങ്ക്.


പാലാ: കേരളാ അഡ്മിനിസ്ട്രേറ്റിവ് ഫലം പ്രഖ്യാപിച്ചപ്പോൾ അഭിമാനത്തിളക്കത്തിലാണ് കോട്ടയവും. കോട്ടയം പാലാ സ്വദേശിനിക്കാണ് മൂന്നാം റാങ്ക്. പാലാ രാമപുരം സ്വദേശിനിയും കേരളാ ലോട്ടറി വകുപ്പിലെ ജീവനക്കാരിയുമായ ഉഷസ്സിൽ ഗോപിക ഉദയനാണ് മൂന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.

 

 പൊതുമരാമത്ത് വകുപ്പ് റിട്ടയേർഡ് എൻജിനീയർ എം ആർ ഉദയഭാനുവിന്റെയും പാലാ ഡെപ്യുട്ടി തഹസിൽദാർ എം ഷിജിയുടെയും മകളാണ് ഗോപിക. കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് ഒന്നാം സ്ട്രീമിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയാണ് ഗോപിക തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. പിഎസ്സി ചെയർമാൻ എം കെ സക്കീർ ആണ് വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്.  സിവിൽ സര്‍വീസിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ ഭരണ സര്‍വീസിനായി നടപ്പാക്കുന്ന സംവിധാനമാണ് കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്. ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 105 തസ്തികകളിലേയ്ക്കാണ് നിയമനം നല്‍കുക. രണ്ടാം ഗസറ്റഡ് പദവിയിലേയ്ക്കാണ് ആദ്യനിയമനം നല്‍കുന്നത്.