കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം കുറിച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ പലചരക്ക് കടക്കാരനായ കുറിച്ചി സ്വദേശി യോഗിദാസൻ (74) നെ പോലീസ് ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. സാധനം വാങ്ങുന്നതിനായി പലപ്പോഴായി കടയിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഇതേത്തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ശനിയാഴ്ച്ച ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.