ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു, ഞായറാഴ്ച്ച വരെ കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട്.


കോട്ടയം: തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യ ഭാഗത്ത്‌ രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ  ഉൾകടലിൽ സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസം ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 ന്യുന മർദ്ദ സ്വാധീനഫലമായി  കേരളത്തിൽ നവംബർ 1 വരെ ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ഞായറാഴ്ച്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യുന മർദ്ദം ആണ് ഇത്. ബംഗാൾ ഉൾക്കടലിലെ ന്യുന മർദ്ദ രൂപീകരണത്തിന്റെയും  അറബിക്കടലിലെ ന്യുന മർദ്ദ പാത്തിയുടെയും  സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.