ഗാന്ധിജയന്തി ദിനത്തിൽ വീണ്ടും വിസ്മയ ചിത്രം തീർത്ത് മഞ്ചേഷ് മോഹൻ.


ചങ്ങനാശ്ശേരി: ഈ വർഷവും ഗാന്ധിജയന്തി ദിനത്തിൽ വീണ്ടും വിസ്മയ ചിത്രമൊരുക്കിയിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിയും കലാകാരനുമായ മഞ്ചേഷ് മോഹൻ. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ വ്യത്യസ്തങ്ങളായ വിസ്മയ ചിത്രമൊരുക്കിയിട്ടുണ്ട് മഞ്ചേഷ് മോഹൻ.

കഴിഞ്ഞ വർഷവും ഗാന്ധിജയന്തി ദിനത്തിൽ മഞ്ചേഷ് മോഹൻ വിസ്മയ ചിത്രമൊരുക്കിയിരുന്നു. ഈ വർഷം ഗാന്ധിജയന്തിയോടനുബന്ധിച്ചു 30633 കുപ്പി അടപ്പുകളിൽ ഗാന്ധിജിയുടെ വിസ്മയ ചിത്രമൊരുക്കിയിരിക്കുകയാണ് മഞ്ചേഷ് മോഹൻ. പ്ലൈവുഡ് ഷീറ്റുകളിൽ പശ ഉപയോഗിച്ച് കുപ്പി അടപ്പുകൾ ഒട്ടിച്ചു വെച്ചാണ് ഗാന്ധിജിയുടെ വിസ്മയ ചിത്രം തീർത്തിരിക്കുന്നത്. വിവിധ ജില്ലകളിലെ ആക്രിക്കടകളിൽ നിന്നായാണ് അടപ്പുകൾ മഞ്ചേഷ് മോഹനും സുഹൃത്തുക്കളും ശേഖരിച്ചത്. ഇതിനായി കൂടുതൽ സമയം ചിലവഴിക്കേണ്ടതായി വന്നു.

ആക്രിക്കടകളിൽ നിന്നും ലഭിച്ച അടപ്പുകൾ തികയാഞ്ഞതിനെ തുടർന്ന് അടപ്പുകൾ ഈ ഉദ്യമത്തിനായി വാങ്ങുകയും ചെയ്തു. 20 അടി നീളത്തിലും 18അടി പൊക്കത്തിലുമാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മഞ്ചേഷിന്റെ വ്യത്യസ്തതകൾക്ക് എന്നും പൂർണ്ണ പിന്തുണയുമായി സുഹൃത്തുക്കളും ഒപ്പമുണ്ട്. കഴിഞ്ഞ വർഷം ഇരുമ്പ് പൈപ്പുകളിൽ തകിടുകൾ ചേർത്തു വെച്ച് ഗാന്ധിജിയുടെ ചിത്രം സൃഷിടിച്ച് വിസ്മയം തീർത്തിരുന്നു മഞ്ചേഷ് മോഹൻ.

സുഹൃത്തുക്കളും ഫോട്ടോഗ്രാഫര്മാരുമായ സുജിത് പത്മാസ്, സജിത്ത് പത്മാസ്, മാർട്ടിൻ ജോസഫ്,സന്ദീപ് എന്നിവരുടെ പിന്തുണയിലാണ് മഞ്ചേഷ് വിസ്മയ ചിത്രമൊരുക്കിയിരിക്കുന്നത്. എല്ലാ ഗാന്ധിജയന്തി ദിനത്തിലും വ്യത്യസ്തങ്ങളായ വിവിധ ചിത്രങ്ങളൊരുക്കിയ മഞ്ചേഷ് മോഹൻ ഇതിനോടകം തന്നെ ദേശീയ അന്തർദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. 



ഇരുമ്പ് പൈപ്പുകളിൽ പ്രത്യേകമായി വെട്ടിയെടുത്ത തകിടുകൾ ചേർത്തു വെച്ചാണ് ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധിജിയുടെ ചിത്രം മഞ്ചേഷ് കഴിഞ്ഞ വർഷം സൃഷ്ടിച്ചത്. കലാരംഗത്ത് നിരവധി വ്യത്യസ്‌തകൾ സമ്മാനിച്ച വ്യക്തിത്വമാണ് മഞ്ചേഷ്. വ്യത്യസ്തമാർന്ന പുത്തൻ ശൈലികൾ കലാരംഗത്തിന് സമ്മാനിച്ചയാളാണ് ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ മഞ്ചേഷ് മോഹൻ.

മഞ്ചേഷിന്റെ വ്യത്യസ്തതയാർന്ന ആശയത്തിനോട് സുഹൃത്തുക്കളും ഒത്തുചേർന്നതോടെ ഈ ഗാന്ധിജയന്തി ദിനത്തിൽ പിറവിയെടുത്തത് മറ്റൊരു ദൃശ്യ വിസ്മയം തന്നെയായിരുന്നു.ഏകദേശം അമ്പതിനായിരത്തോളം രൂപ ഇതിനായി ചെലവായതായി മഞ്ചേഷ് പറഞ്ഞു.

വേൾഡ് കപ്പ് ഒരു സ്വപ്നം, കാവൽ  എന്നീ ഷോട്ട് മൂവികളുടെ  കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും മഞ്ചേഷ് മോഹൻ ആണ്. പ്രശസ്ത കലാകാരൻ പെരുന്ന മോഹൻ ന്റെ മൂത്തമകനാണ് മഞ്ചേഷ് മോഹൻ. പ്രശസ്ത കലാസംവിധായകൻ മനു പെരുന്ന മഞ്ചേഷിന്റ സഹോദരനാണ്.

Photo:Padmas studio