കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചു മിനി ഐ ടി പാർക്ക് സ്ഥാപിക്കാൻ ആവശ്യമായ പ്രാഥമിക ആലോചനകൾ നടത്തിയതായി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
കേരളാ സ്റ്റാർട്ടപ്പ് മിഷന്റെയും ഐ ടി കേരളയുടെയും സഹകരണത്തോടെ പൊതുമേഖലയിൽ ഒരു ഐ ടി സംരംഭക ഇങ്കുബേറ്റർ എന്ന ആശയമാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് എം എൽ എ പറഞ്ഞു. ആലോചന യോഗത്തിൽ വിവിധ ഐ ടി വിദഗ്ദ്ധരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.