നവരാത്രി ആഘോഷങ്ങൾക്കായി ജില്ലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി.


കോട്ടയം: നവരാത്രി ആഘോഷങ്ങൾക്കായി ജില്ലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം നടത്തുന്നത്. ഇന്ന് വൈകിട്ടാണ് പൂജവയ്‌പ്പ്.

 

 വിജയദശമി 15 നു.  പൂജവയ്‌പ്പ്,പൂജയെടുപ്പ്, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകൾ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിച്ച് മാത്രമായിരിക്കും നടത്തുക എന്ന് ക്ഷേത്രങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്. പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർണ്ണമായി. സരസ്വതീപൂജയ്ക്ക് പ്രശസ്തമായ ഈ ക്ഷേത്രം ദക്ഷിണ മൂകാംബിക എന്നും അറിയപ്പെടുന്നു. ക്ഷേത്രങ്ങളിൽ ഇന്ന് വൈകിട്ട് പൂജവെയ്പ്പും തുടർന്ന് സരസ്വതീപൂജയും നടക്കും. നാളെ മഹാനവമി പൂജയും ആയുധപൂജയും നടക്കും. വെള്ളിയാഴ്ച്ച വിദ്യാരംഭത്തോടനുബന്ധിച്ചു ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.