പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാൻറ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു.


പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാൻറ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമ്മിച്ച ഓക്സിജൻ പ്ലാന്റ് ആണ് പാമ്പാടി താലൂക്ക് ആശുപത്രിയിലേത്.

 

 പുതുപ്പള്ളി എംഎൽഎ യും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഒരു മിനിറ്റിൽ 500 ലിറ്റർ സംഭരണശേഷിയുള്ള ഓക്സിജൻ പ്ലാന്റാണ് പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ചിരിക്കുന്നത്. ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ഏറ്റവും വലിയ ഓക്സിജൻ പ്ലാന്റാണ് പാമ്പാടിയിലേത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പാമ്പാടി താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം രാധ വി നായർ,അഡ്വ. ചാണ്ടി ഉമ്മൻ, അഡ്വ. ഫിൽസൺ മാത്യു, പാമ്പാടി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്തച്ചൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.