പാലായിൽ പ്ലസ് വൺ വിദ്യാ‍ർത്ഥിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.


പാലാ: പാലായിൽ പ്ലസ് വൺ വിദ്യാ‍ർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബി(16)യാണ് മരിച്ചത്. രാവിലെ പിതാവ് ബോബി ഷിബിന്റെ മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ വിദ്യാർത്ഥിയാണ് ഷിബിൻ.