പാലായിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ്ണം തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്തു, 2 ജീവനക്കാർ അറസ്റ്റിൽ.


പാലാ:  പാലായിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ്ണം തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത 2 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

 

 പാലാ കെ.പി.ബി നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് പോലീസ് പിടിയിലായത്. സ്ഥാപനത്തിലെ മാനേജരായി ജോലി ചെയ്യുന്ന കൂത്താട്ടുകുളം സ്വദേശി വിജയകുമാരന്‍ നായര്‍, ബിസിനസ്സ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുന്ന വാഴൂര്‍ സ്വദേശി അഭിജിത്.കെ.മനോജ് എന്നിവരാണ് പാലാ പോലീസിൻറെ പിടിയിലായത്. ഇരുവരും ചേർന്ന് സ്ഥാപനത്തില്‍ പണയമായി വച്ചിരുന്ന മൂന്നര കിലോയോളം സ്വര്‍ണ്ണ ഉരുപ്പടികള്‍ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.  പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പാലാ എസ്.എച്ച് ഒ കെ.പി.ടോംസന്‍, എസ്സ് ഐ അഭിലാഷ്.എം.ഡി, എസ്സ് ഐ രാധാകൃഷ്ണന്‍, എസ്സ് ഐ ഷാജികുര്യാക്കോസ്, എ എസ് ഐ ബിജു കെ തോമസ്സ് എസ്സ് സി പി ഒ, ഷെറിൻ സ്റ്റീഫൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .