പാലാ സെന്റ്.തോമസ് കോളേജിൽ സഹപാഠി വിദ്യാർത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി.


പാലാ: പാലാ സെന്റ്.തോമസ് കോളേജിൽ സഹപാഠി വിദ്യാർത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കാരണമെന്നാണ് വിവരം. സെന്റ്.തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് നിതിനാമോൾ(22) ആണ് മരിച്ചത്. സംഭവത്തിൽ  പ്രതി കൂത്താട്ടുകുളം സ്വദേശി  അഭിഷേക് ബൈജു നെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ബിവോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നിതിനാമോൾ. പെൺകുട്ടിയുടെ മൃതദേഹം പാലാ മരിയൻ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. പരീക്ഷ എഴുതാനായി കോളേജിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പ, എംഎൽഎ മാണി സി കാപ്പൻ, ജോസ് കെ മാണി തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.  

Updating ...