കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബികയില്‍ നവരാത്രി മഹോത്സവം.


പനച്ചിക്കാട്: കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബികയില്‍ നവരാത്രി മഹോത്സവം ആരംഭിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കലോപാസനയുടെ ഉത്‌ഘാടനം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർവ്വഹിച്ചു.

 

 15 വരെയാണ് നവരാത്രി ആഘോഷം. 15 നാണു വിജയദശമിയും വിദ്യാരംഭവും. വിദ്യാരംഭ ചടങ്ങുകൾ 15 നു രാവിലെ 4 മണി മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. വിദ്യാരംഭ ചടങ്ങുകൾക്ക് വർച്ച്വൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യണം. എല്ലാ ദിവസവും രാത്രി 7 മണി മുതൽ സംഗീതോപാസന ഉണ്ടായിരിക്കും.