കോട്ടയം ജില്ലയിൽ പി.സി.വി. വാക്‌സിൻ വിതരണം തുടങ്ങി.


കോട്ടയം: കുട്ടികൾക്കു നൽകുന്ന ന്യൂമോകോക്കൽ കോൺജ്യൂഗേറ്റ് വാക്സിൻ(പി.സി.വി.) വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ സഹകരണ രെജിസ്ട്രേഷൻ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ചാലുകുന്ന് പള്ളിവാതുക്കൽ ജോൺ ജോസഫ്-റിറ്റിമോൾ തോമസ് ദമ്പതികളുടെ മകൾ എമിയ ജോണിന് പി.സി.വി. വാക്‌സിൻ നൽകിയായിരുന്നു വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി.  ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ജെസി സാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, റെജി എം. ഫിലിപ്പോസ്, പി.കെ. വൈശാഖ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ്മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ്‌ഫോറം ജനറൽ കൺവീനർ ഷിബു തേക്കേമറ്റം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് കുഞ്ഞുങ്ങൾക്ക് 11 മാരകരോഗങ്ങൾക്കുള്ള സൗജന്യ വാക്സിനുകളാണ് നൽകുന്നത്. ഇവയ്ക്കൊപ്പം ന്യൂമോകോക്കൽ കോൺജ്യൂഗേറ്റ് വാക്സിൻ (പി.സി.വി) കൂടി നൽകിത്തുടങ്ങി. കുഞ്ഞുങ്ങളിലുണ്ടാകുന്ന മാരകമായ ന്യുമോണിയ പ്രതിരോധിക്കുന്നതിനാണ് പുതിയ വാക്‌സിൻ. ന്യുമോകോക്കൽ കോൺജുഗേറ്റ്  വാക്‌സിൻ കൂടി എത്തിയതോടെ ദേശീയ പ്രതിരോധ ചികിത്സാ പട്ടികയിൽ ഉൾപ്പെടുത്തി സൗജന്യമായി 12 മാരകരോഗങ്ങൾക്കെതിരെയാണ് വാക്‌സിനുകൾ നൽകുന്നത്. ശിശു മരണം തടയുന്നതിനും കുഞ്ഞുങ്ങളുടെ അതിജീവനം വർദ്ധിക്കുന്നത്തിനും വലിയൊരു നാഴികക്കല്ലാകും പുതിയ വാക്‌സിൻ. കുഞ്ഞുങ്ങൾക്ക്  ഒന്നര, മൂന്നര, ഒൻപതു മാസങ്ങളിലാണ് മൂന്ന് ഡോസ് വാക്‌സിൻ നൽകുക. സ്വകാര്യ ആശുപത്രികളിൽ മൂന്നു ഡോസുകൾക്ക് 12000 രൂപവരെ യാണ് ഈടാക്കുന്നത്.