കോട്ടയം ജില്ലയിൽ 24 പോളിംഗ് ബൂത്തുകൾ മാറ്റുന്നതിന് നടപടി ആരംഭിച്ചു; ജില്ലാ കളക്ടർ.


കോട്ടയം: കെട്ടിടങ്ങളുടെ കാലപ്പഴക്കം അടക്കമുള്ള പ്രശ്‌നം മൂലം ജില്ലയിലെ 24 പോളിംഗ് ബൂത്തുകൾ ഉറപ്പും സുരക്ഷിതവും അടിസ്ഥാന സൗകര്യങ്ങളുമുള്ള കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

 

 ബൂത്തുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ മോശം അവസ്ഥയും അസൗകര്യങ്ങളും കണക്കിലെടുത്ത് പുതിയ കെട്ടിടത്തിലേക്കും പുതിയ സ്ഥലത്തേക്കും മാറുന്നതിനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിക്കും. വില്ലേജ്, താലൂക്ക്, ജില്ലാതലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് നിർദേശങ്ങൾ തയാറാക്കിയത്.  24 പോളിംഗ് ബൂത്ത് കെട്ടിടങ്ങൾക്കാണ് മാറ്റം നിർദേശിച്ചിട്ടുള്ളത്.  ഇതിൽ 13 എണ്ണത്തിന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും 11 എണ്ണത്തിന്റെ കെട്ടിടത്തിനും മാറ്റം വരുത്താനാണ് നിർദേശം.

ബൂത്തുകളുടെ മാറ്റം സംബന്ധിച്ച വിവരങ്ങൾ:

നിയോജക മണ്ഡലം, ബൂത്തിന്റെ നമ്പർ, നിലവിലെ കെട്ടിടം, പുതുതായി നിർദേശിച്ചിട്ടുള്ള കെട്ടിടം എന്ന ക്രമത്തിൽ-

*പാലാ- ബൂത്ത് നമ്പർ 54 - വലിയ കുമാരമംഗലം സെന്റ് മേരീസ് എൽ.പി.എസ്- കളത്തു കടവ് ഫാമിലി വെൽഫെയർ സെന്റർ

*കടുത്തുരുത്തി- ബൂത്ത് നമ്പർ 26- പുതുവേലി ഗവൺമെന്റ് ഹൈസ്‌കൂൾ (തെക്ക് ഭാഗം) - പുതുവേലി ഗവൺമെന്റ് ഹൈസ്‌കൂൾ ( വടക്ക്  ഭാഗം), ബൂത്ത് നമ്പർ 27 - പുതുവേലി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ മെയിൻ റോഡിന് സമീപത്തെ കെട്ടിടം -  പുതുവേലി ഗവൺമെന്റ് ഹൈസ്‌കൂൾ ( തെക്ക്ഭാഗം) 

*വൈക്കം - ബൂത്ത് നമ്പർ 70- ഉദയനാപുരം 814-ാം നമ്പർ എൻ.എസ്.എസ്. കെട്ടിടം - വടക്കേമുറി വില്ലേജ് ഓഫീസ് കെട്ടിടം, ബൂത്ത് നമ്പർ 137- മുണ്ടാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ - മുണ്ടാർ 148-ാം നമ്പർ അങ്കണവാടി കെട്ടിടം.

*ഏറ്റുമാനൂർ - ബൂത്ത് നമ്പർ 136 - കുമരകം എസ്.എൻ.ഡി.പി ബ്രാഞ്ച് 154 നമ്പർ കെട്ടിടം - കുമരകം 81-ാം നമ്പർ കുടുംബക്ഷേമ ഉപകേന്ദ്രം,അങ്കണവാടി, ബൂത്ത് നമ്പർ 162 - കിളിരൂർ എൻ.എസ്.എസ് കരയോഗ മന്ദിരം ( കിഴക്ക് ഭാഗം) - കിളിരൂർ എസ്.വി.ജി.വി.പി. ഹൈസ്‌കൂൾ കെട്ടിടം (കിഴക്ക് ഭാഗം), ബൂത്ത് നമ്പർ 163- കിളിരൂർ എൻ.എസ്.എസ്. കരയോഗ മന്ദിരം (പടിഞ്ഞാറ് ഭാഗം)-കിളിരൂർ എസ്.വി.ജി.വി.പി. ഹൈസ്‌കൂൾ കെട്ടിടം (പടിഞ്ഞാറ് ഭാഗം), ബൂത്ത് നമ്പർ 165 - കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ് (വടക്കേ കെട്ടിടം ) -  കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ് ( എച്ച്.എച്ച്.എസ് കെട്ടിടത്തിന്റെ കിഴക്കേ ഭാഗം).

*ചങ്ങനാശേരി - ബൂത്ത് നമ്പർ 14- ഗവൺമെന്റ് ഹരിജൻ വെൽഫെയർ യു.പി. സ്‌കൂളിന്റെ തെക്കേ കെട്ടിടം - ഗവൺമെന്റ് ഹരിജൻ വെൽഫെയർ യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ കിഴക്കു ഭാഗം, ബൂത്ത് നമ്പർ 18- കുറിച്ചി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ തെക്ക് പടിഞ്ഞാറേ കെട്ടിടം- കുറിച്ചി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ  പടിഞ്ഞാറേ കെട്ടിടം, ബൂത്ത് നമ്പർ 109- തൃക്കൊടിത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിന്റെ തെക്കേ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം- തൃക്കൊടിത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഓഫീസ് കെട്ടിടത്തിന്റെ വടക്ക് ഭാഗം, ബൂത്ത് നമ്പർ 113 -തൃക്കൊടിത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിന്റെ തെക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം - തൃക്കൊടിത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഓഫീസ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്ത് കിഴക്ക് വശത്തെ മുറി, ബൂത്ത് നമ്പർ 19 - കുറിച്ചി ഗവൺമെന്റ് ഹൈസ്‌കൂൾ (കമ്പ്യൂട്ടർ ബ്ലോക്കിന്റെ വടക്ക് ഭാഗം) - കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്തെ ബസേലിയസ് ഹാൾ, ബൂത്ത് നമ്പർ 20- കുറിച്ചി പഞ്ചായത്ത് ഓഫീസ് - കുറിച്ചി ശങ്കരപുരം ശ്രീ നാരായണ ഓഡിറ്റോറിയം തെക്കേവശം, ബൂത്ത് നമ്പർ 24- ഇത്തിത്താനം ലിറ്റിൽ ഫ്‌ളവർ ലോവർ പ്രൈമറി സ്‌കൂൾ പടിഞ്ഞാറ് ഭാഗം - ഇത്തിത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ വടക്കേ കെട്ടിടം. 

*പൂഞ്ഞാർ - ബൂത്ത് നമ്പർ 56- കോണ്ടൂർ നാഷണൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം - തിടനാട് പഞ്ചായത്ത് 63-ാം നമ്പർ  അങ്കണവാടി, ബൂത്ത് നമ്പർ 157- എരുമേലി വ്യാപാര ഭവൻ - എരുമേലി ദേവസ്വം ബോർഡ് ഹൈസ്‌കൂൾ, ബൂത്ത് നമ്പർ 162 - മണിപ്പുഴ ക്രിസ്തുരാജ് എൽ.പി. സ്‌കൂൾ - എരുമേലി എം.ഇ.എസ് കോളജ് ( തെക്കേ കെട്ടിടത്തിന്റെ കിഴക്കു ഭാഗം), ബൂത്ത് നമ്പർ 163 - മണിപ്പുഴ  ക്രിസ്തുരാജ് എൽ.പി. സ്‌കൂൾ ( തെക്ക് ഭാഗം )  - എരുമേലി എം.ഇ.എസ് കോളജ് ( തെക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗം), ബൂത്ത് നമ്പർ 175- ഇടകടത്തി ടി.കെ.എം. യു.പി. സ്‌കൂളിന്റെ തെക്കേ കെട്ടിടം - ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്‌കൂൾ കിഴക്കേ കെട്ടിടത്തിന്റെ വടക്കു ഭാഗം, ബൂത്ത് നമ്പർ 177- പമ്പാവാലി വൈൽഡ് പ്രിസർവേഷൻ ഗാർഡ് സ്റ്റേഷൻ - എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രധാന കെട്ടിടത്തിന്റെ കിഴക്കേ ഭാഗം, ബൂത്ത് നമ്പർ 79 - ഇടക്കുന്നം ഗവൺമെന്റ് എച്ച്.എസ്.എസ് ( പടിഞ്ഞാറേ വശം) _ ഇടക്കുന്നം ഗവൺമെന്റ് എച്ച്.എസ്.എസ് (കിഴക്ക് ഭാഗത്തെ വടക്കു വശം), ബൂത്ത് നമ്പർ 82 - ഇടക്കുന്നം ഗവൺമെന്റ് എച്ച്.എസ്.എസ് ( തെക്കുവശം) _ ഇടക്കുന്നം ഗവൺമെന്റ് എച്ച്.എസ്.എസ് (കിഴക്ക്  ഭാഗത്തെ തെക്കുവശം).

തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് നിർദേശങ്ങൾ വിശദീകരിച്ചു. ബൂത്തു മാറ്റം വരുത്തേണ്ടതിന്റെ സാഹചര്യങ്ങൾ വില്ലേജ് ഓഫീസർമാർ വിശദീകരിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എം. രാധാകൃഷ്ണൻ, എം.കെ. പ്രഭാകരൻ, റ്റി.സി. അരുൺ, ടി.എൻ. ഹരികുമാർ, നാസർ റാവുത്തർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.