കുട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളിലെ ദുരിധ ബാധിധർക്ക് കൈത്താങ്ങുമായി കടുവ സിനിമയുടെ അണിയറപ്രവർത്തകർ.


കാഞ്ഞിരപ്പള്ളി: ഉരുൾപൊട്ടലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും ദുരിതം വിതച്ച കുട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളിലെ ദുരിധ ബാധിധർക്ക് കൈത്താങ്ങുമായി കടുവ സിനിമയുടെ അണിയറപ്രവർത്തകർ.

 

 ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാള ചിത്രമാണ് കടുവ. പ്രളയ ദുരിത മേഖലയായ കുട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് പ്രഷർ കുക്കറുകൾ നൽകി. 2 പഞ്ചായത്തുകളിലുമായി 300 പ്രഷർ കുക്കറുകളാണ് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജ്ജും ചേർന്ന് കൈമാറിയത്.  കൂട്ടിക്കൽ പഞ്ചായത്തിനുവേണ്ടി പതിമൂന്നാം വാർഡ് മെമ്പർ മോഹനനും കൊക്കയാർ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ്‌ പ്രിയയും കുക്കറുകൾ ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളിയും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരാഴ്ച്ചയായി കടുവ സിനിമയുടെ രണ്ടാം ഷെഡ്യുൾ തുടരുകയാണ്.