ന്യൂന മർദ്ദം: നവംബർ 4 വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത.

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 4 വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാൻ സാധ്യതഎന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ നവംബർ 4 വരെ തുടരാൻ സാധ്യതയുണ്ട്. കേരളത്തിൽ നവംബർ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഒക്ടോബർ 31 മുതൽ നവംബർ രണ്ടു വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.