ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും.


തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. സംസ്ഥാന വിഹിതത്തിനൊപ്പം അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗം കാർഡുടമകൾക്ക് കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അറിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.