വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി റെസ്ക്യൂ കിറ്റുകൾ വിതരണം ചെയ്‌തു.


കോട്ടയം: വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ കോട്ടയം മുനിസിപ്പാലിറ്റിയിലെയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ റെസ്ക്യൂ കിറ്റുകൾ വിതരണം ചെയ്‌തു.

 

 ദുരന്ത ലഘൂകരണ ഉപകരണകളായ ലൈഫ് ജാക്കറ്റ്,ടോർച്,ഫസ്റ്റ് എയ്ഡ് ബോക്സ്, റെയ്ൻ കോട്ട്,വിസിൽ, നൈലോൺ വടം,ബാഗ്,ബൂട്ട് തുടങ്ങിയവയാണ്‌ റെസ്ക്യൂ കിറ്റിൽ ഉള്ളത്. സെന്റ്. ജോൺ ദ ബാപ്റ്റിസ് വേളൂർ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കോട്ടയം സോണൽ ഡയറക്ടർ ഫാ.സുഭാഷ് വ്യാക്കഴയുടെ പക്കൽ നിന്നും തിരുവാർപ്പ്  പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സുമേഷ്, കോട്ടയം നഗരസഭാ 45 വാർഡ് കൗൺസിലർ ഷീല സതീശൻ, കോട്ടയം നഗരസഭാ 46 വാർഡ് കൗൺസിലർ രഞ്ജിത് തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ ഫാ.സുഭാഷ് വ്യാക്കഴ, രഞ്ജിത്, സുമേഷ്, ജോജോ ഡിസാസ്റ്റർ റിസ്‌ക് റീഡക്ഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.