അങ്കമാലി എരുമേലി ശബരീപാതയുടെ സർവ്വേ കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചു.


കാഞ്ഞിരപ്പള്ളി: അങ്കമാലി എരുമേലി ശബരീപാതയുടെ സർവ്വേ കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ സ്ഥലങ്ങൾ സന്ദർശിച്ചു അടയാളങ്ങൾ രേഖപ്പെടുത്തി.

 

 പട്ടിമറ്റം, പാറത്തോട്, കാളകെട്ടി, തിടനാട് മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ അധികൃതർ അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സർവ്വേ നടപടികൾ വീണ്ടു ആരംഭിച്ചതോടെ ജനവാസ മേഖലയിലൂടെ പാത കടന്നു പോകുമെന്ന ആശങ്കയിലാണ് മേഖലയിലെ ജനങ്ങൾ. ജനങ്ങൾ ആശങ്കയറിയിച്ചതോടെ പൊൻമലം-പൊടിമറ്റം റോഡിൽ അധികൃതർ അടയാളങ്ങൾ രേഖപ്പെടുത്തിയ മേഖലകൾ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകവും ജനപ്രതിനിധികളും സന്ദർശിച്ചു.