തുലാമാസ പൂജകൾക്കായി ശബരിമലയിൽ ഭക്തർക്ക് പ്രവേശനമില്ല, നിലയ്ക്കലിൽ തീർത്ഥാടകർ പ്രതിഷേധിച്ചു.

പമ്പ: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നെങ്കിലും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

 

 പമ്പയിൽ ജലനിരപ്പ് ഉയരാനുള്ള സാഹചര്യവും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും കണക്കിലെടുത്താണ് ശബരിമലയിൽ ഭക്തർക്ക് ദർശനാനുമതിയില്ലാത്തത്. അതേസമയം ശബരിമല ദർശനം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് തീർത്ഥാടകർ നിലയ്ക്കലിൽ പ്രതിഷേധിച്ചു. കഴിഞ്ഞ 2 ദിവസങ്ങളായി തുലാമാസ പൂജകൾക്കായി എത്തിയ തീർത്ഥാടകരാണ് പ്രതിഷേധിച്ചത്. ശബരിമല ദർശനത്തിനായി എത്തി വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഭക്തർ തിരികെ പോകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു പറഞ്ഞു.